Thursday, December 25, 2014

prayer-peace of mind


A prayer For
Peace of mind and Heart 
 
Lord Jesus, give me your peace. Give me confidence in the depths of danger. 
Give me hope when I am surrounded by fear.  Still my worries, calm
 the anxities pressing in on me from the world live in.  Lord Jesus, 
give me your peace. Reassure me that you are with me when I seem alone. 
Ease my doubting, as you did Thomas's. Lord jesus, give me your peace.
Guide my searching for peace, so that   I may not seek it where it is not to be found, 
but I may seek it in you.  Lord Jesus, live in me and give me your peace.


Sunday, December 7, 2014

Saturday, December 6, 2014

carmel

 heaven

ഞങ്ങളുടെ രക്ഷകനായ ഈശോയെ.. അങ്ങയുടെ പ്രിയ മാതാവിനോട് ചേർന്ന് അങ്ങയെ ഞങ്ങൾ ആരാധിക്കുക്കയും സ്തുതിക്കുകയും ചെയ്യുന്നു. ഇതാ നിന്റെ അമ്മ എന്ന് പറഞ്ഞു കാൽവരിയിലെ മഹായാഗത്തിന്റെ മഹനീയ നിമിഷങ്ങളിൽ അങ്ങയുടെ പ്രിയ ശിഷ്യനായ യോഹന്നാനെ ഭരമെല്പ്പിച്ച അങ്ങയുടെ അമ്മയെ ഞാനും എന്റെ കുടുംബവും അമ്മയായി സ്വീകരിക്കുന്നു. ആ അമ്മയിലൂടെ ചോദിച്ചതൊന്നും ഇതുവരെ നിരസിക്കാത്ത അങ്ങ് അമ്മയിലൂടെ കൂടുതൽ മഹത്വപ്പെടുവാൻ വേണ്ടി ഇതാ ഞാൻ എന്റെ പ്രാർത്ഥനകൾ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിലൂടെ അങ്ങേക്ക് സമര്പ്പിക്കുന്നു. സ്വീകരിച്ചു അനുഗ്രഹിക്കണമേ.
വിശുദ്ധ ഔസേപ്പ് പിതാവിനെ, ദൈവഹിതത്താൽ സ്വീകരിക്കുവാൻ തയ്യാറായ അമ്മെ, ദൈവം ഞങ്ങളുടെ ജീവിതത്തിൽ നല്കുന്ന ഓരോ ബന്ധങ്ങളെയും വിശുദ്ധമായി കാത്തുസൂക്ഷിക്കുവാനും അവരെ ബഹുമാനിക്കുവാനും ഞങ്ങളെ സഹായിക്കണമേ.
വിശുദ്ധ ഗബ്രിയേൽ ദൂതന്റെ ദൈവ സന്ദേശത്തിന് ചെവിചായ്ച്ച അമ്മെ, ദൈവീക പദ്ധതികളുടെ മുന്നില് ഞങ്ങളെത്തന്നെ പൂര്ണമായി സമര്പ്പിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ.
തന്റെ ചാര്ച്ചക്കാരിയായ എലിസബത്തിനെ സഹായിക്കുവാൻ പോയ അമ്മെ, സഹായം ആവശ്യമായിരിക്കുന്നവരേ, യാതൊരു പ്രതിഫലവും കൂടാതെ സഹായിക്കുവാൻ എന്നെ സഹായിക്കണമേ.
ദൈവാലയത്തിൽ വെച്ച് കാണാതായ യേശുവിനെ അന്വേഷിച്ചുപോയ അമ്മെ, ഈശോയെ ഞാൻ നഷ്ടപ്പെടുത്തുന്ന സമയങ്ങളിൽ, എന്നെ കഴിവതും വേഗം യേശുവിനെ തിരികെ കണ്ടെത്തുവാനും ആ സ്നേഹത്തിൽ ജീവിക്കുവാനും സഹായിക്കണമേ.
കാനയിലെ കല്യാണ വിരുന്നിൽ അവരുടെ വിഷമം തിരിച്ചറിഞ്ഞ അമ്മെ, അപരന്റെ വേദനകളിൽ പങ്കുചേരുവാനും, അവരുടെ കുറവുകൾ പുറമേ പറഞ്ഞുനടന്നു അവര്ക്ക് ഞാൻ അപമാനം ഉണ്ടാക്കുവാതിരിക്കുവാനും എന്നെ സഹായിക്കണമേ.
യേശുവിന്റെ പരസ്യ ജീവിതകാലത്ത് യേശുവിനെ നിഴല്പോലെ അനുഗമിച്ച അമ്മെ, എന്റെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും യേശുവിനെ അനുഗമിക്കുവാൻ എന്നെ സഹായിക്കണമേ.
യേശുവിന്റെ കുരിശു യാത്രയിൽ യേശുവിനെ അനുഗമിച്ച അമ്മെ, ഞങ്ങളുടെ ജീവിതത്തിലെ സഹനങ്ങളിൽ ഇപ്പോഴും യേശുവിന്റെ സഹനങ്ങളെ ധ്യാനികുവാനും യേശുവിനെ അനുഗമിക്കുവാനും ഞങ്ങളെ സഹായിക്കണമേ.
കുരിശിൻ ചുവട്ടിൽ യേശുവിന്റെ വേദനകൾ മുഴുവൻ ഹൃദയത്തിലൊതുക്കിയ അമ്മെ, എന്റെ ജീവിതത്തിന്റെ വേദനകളിൽ ആ കുരിശിൻ ചുവട്ടിൽ ഞാനും അഭയം കണ്ടെത്തട്ടെ.
യേശുവിന്റെ ശരീരം ഉദരത്തിലും മടിയിലും സ്വീകരിക്കുവാൻ ഭാഗ്യം ലഭിച്ച അമ്മെ, പരിശുദ്ധ കുർബാനയിൽ എഴുന്നള്ളിവരുന്ന ഈശോയെ വിശുദ്ധിയോടെ സ്വീകരിക്കുവാൻ എന്നെ സഹായിക്കണമേ.
കുരിശിൻ ചുവട്ടിൽ, അവസാന നിമിഷംവരെ യേശുവിനെ അനുഗമിച്ച പ്രിയ ശിഷ്യന് യേശു നല്കിയ സ്നേഹ സമ്മാനമാണ് അമ്മ. അമ്മെ, ഇതാ ഈശോയുടെ തുറക്കപ്പെട്ട ആ ഹൃദയത്തിൽ നിന്ന് ഞാനും അമ്മയെ സ്വീകരിക്കുന്നു. എന്റെ ഭാവനത്തിലെക്കും വരുവാൻ മനസാകണമേ. അമ്മെ, എന്റെ ഭവനവും കുടുംബവും നസ്രത്തിലെ തിരുക്കുടുംബംപോലെയാക്കണമെ.
ഈശോയെ അങ്ങയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്കും തള്ളിക്കളയാനാകാത്ത സത്യമാണ് അമ്മ.
ഈ ദിനത്തിൽ അമ്മയോട് ചേർന്ന് എന്നും അങ്ങയുടെ മകനും മകളുമായി ജീവിക്കുവാൻ എന്നെ ഞാൻ സമര്പ്പിക്കുന്നു.....

+...സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകേണമേ; അങ്ങയുടെ രാജ്യം വരണമേ:അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ.
..അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്ക്തരണമേ; ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നപോലെ, ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമേ: ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ; തിന്മയില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേ..
ആമേൻ. ....

നന്മനിറഞ്ഞ മറിയമേ, സ്വസ്തി കർത്താവ് അങ്ങയോടുകൂടെ !സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു അങ്ങയുടെ ഉദരത്തിൻ ഫലമായ ഇശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു..
...പരിശുദ്ധ മറിയമേ, തബുരാന്‍റെ അമ്മേ , പാപികളായ ഞങ്ങള്‍ക്കുവേണ്ടി
ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തബുരാനോട് അപേക്ഷിക്കേണമേ. ...
ആമ്മേന്‍. ..