മരണം ജീവിതത്തിന്റെ അനിവാര്യമായ സത്യം ആകുന്നു...
ആർക്കും അതിന്റെ പിടിയില നിന്ന് മോചനം ഇല്ല...
പ്രപഞ്ചത്തിന്റെ ആരംഭം മുതൽ
ഉത്ടരം കിട്ടാത്ത കടങ്കഥപോലെ
മനുഷ്യജീവിതത്തെ ചൂഴ്ന്നുനിൽക്കുന്ന വലിയൊരു സത്യം..
'മരണം' എന്ന സത്യത്തിന്റെ മുൻപിൽ നിന്നുകൊണ്ടാണ്
മനുഷ്യൻ ജീവിതത്തിന്റെ പൊരുൾ എന്തെന്നു
ചിന്തിച്ചു തുടങ്ങിയത്...
ഭൂമിയിൽ അങ്ങനെ ഒരുപാട് തത്വ ശാസ്ത്രങ്ങൾ ഉണ്ടായി..
പല സംസ്കാരങ്ങൾ ആവിർഭവിച്ചു...
ധാരാളം ഗ്രന്ഥങ്ങൾ എഴുതപ്പെട്ടു..
ഒത്തിരി ഗുരുക്കന്മാർ മരണത്തിനു വ്യാഖാനം നല്കി പഠിപ്പിച്ചു....
നിർഭാഗ്യവശാൽ, ഈ ഗുരുക്കന്മാരേയും
ഒരുനാൾ മരണം വിഴുങ്ങി കളഞ്ഞു..
പല സംസ്കാരങ്ങളും മണ്ണിനടിയിൽ മറഞ്ഞു പോയി..
എത്രയോ തത്ത്വശാസ്ത്രപുസ്തകങ്ങൾ ചിതലരിച്ചു കാണും...
പക്ഷെ, മനുഷ്യന് ഇന്നുവരെ പിടികിട്ടാതെ,
പലപ്പോഴും നിസഹായമായി നിന്നുപോവുന്ന,
അവനെ ഒന്നുമല്ലാതാക്കി തീർക്കുന്ന
ഈ മരണത്തിനുമേൽ വിജയം നേടാൻ ഭൂമിയിൽ
ഒരൊറ്റ ഗുരുവിനെ സാധിച്ചോളൂ,
അതു നസ്രത്തിലെ ഈശോക്കാണ്............
700 ഉം ,800 ഉം, വർഷങ്ങൾ ഭൂമിയിൽ ജീവിക്കുന്നത്,
ദീർക്കായുസ്സ് ദൈവത്തിന്റെ പ്രത്യേക അനുഗ്രഹം ആണെന്ന്
വിശ്വസിച്ചിരുന്ന പശ്ചാത്തലത്തിൽ,
വെറും 33 വയസു മാത്രം പ്രായമുള്ള
ഈ ചെറുപ്പക്കാരൻ, നസ്രത്തിലെ ഈശോ
"എല്ലാം പൂർത്തിയായി" എന്ന് പറഞ്ഞു കടന്നുപോയി....
ഇന്നലെ വരെ ശാപതിന്റെയും, പാപത്തിന്റെയും, ഫലമായി
മനുഷ്യനിൽ വന്നുചേർന്ന ശിക്ഷയായിട്ടു വ്യാഖ്യാനിച്ച
മരണസങ്കല്പ്പങ്ങളെ അവൻ തകിടം മറിച്ചു...
"ആധിപത്യങ്ങളെയും, അധികാരങ്ങളെയും,
അവൻ നിരായുധമാക്കി. അവൻ കുരിശിൽ അവയുടെമേൽ
വിജയം ആഘോഷിച്ചുകൊണ്ട്,
അവയെ പരസ്യമായി, അവഹേളന പാത്രമാക്കി (കൊളോ 2/15)
അതുകൊണ്ട്, നമുക്ക് മരണം ഭീതിപ്പെടുത്തുന്ന യാഥാര്ട്യം അല്ല,
ഉത്തരം ഇല്ലാത്ത സമസ്യയും അല്ല....
പിന്നെ, എൻറെ ഭൂമിയിലെ ജീവിതതിനോടുവിലെ
മനോഹരമായ അനുഭവം ആണ്...
കാരണം,
എൻറെ ജീവിതയാത്രക്കൊടുവിൽ,
ആണിപ്പാടുള്ള വിരിച്ചകരവുമായിട്ട് എന്നെകാത്തു
ക്രിസ്തു നില്ക്കുന്നു എന്ന വലിയ വിശ്വാസം ആണ്,
മരണത്തിനും, സഹനത്തിനും, അർഥം നല്കുന്നത്...
അതുകൊണ്ട് മരണം, വെറുമൊരു കൂടുമാറൽ മാത്രം...
ഒരു വീടുവിട്ടു മറ്റൊരു വീടിലെക്കൊരു യാത്ര...
ഇപ്പോൾ ജീവിക്കുന്നത് വെറുമൊരു വാടകവീട്,
ഇവിടെ നാം വെറും യാത്രക്കാര്...
ഇതും കടന്നുപോകും...ഇതും കടന്നുപോകും
"ഞങ്ങൾ വസിക്കുന്ന ഭൌമിക ഭവനം നശിച്ചു പോകുമെങ്കിലും
കരങ്ങളാൽ നിർമ്മിതമല്ലാത്തതും, ശാശ്വതവും
ദൈവത്ത്തിൽനിന്നുള്ളതുമായ
സ്വർഗീയഭവനം ഞങ്ങൾക്കുണ്ട്" (2 കോറി 5/1,2)
മരണം അങ്ങനെ നിത്യതയിലേക്കുള്ള തുറവി ആകുന്നു...
അതൊരിക്കലും അടഞ്ഞ വാതില അല്ല...
പക്ഷെ, ആ കാഴ്ചകാണാൻ
വിശ്വാസത്തിന്റെ കണ്ണുകൾ തുറക്കപ്പെടണം..
കാഴ്ചയാൽ അല്ല, വിശ്വാസത്താൽ ആണ് ണം നയിക്കപ്പെടുന്നത്...
ശ്രേഷ്ടവും സ്വർഗീയവുമയതിനെ
നാം ലക്ഷ്യം വെക്കുന്നു...
അതുകൊണ്ട് മരണം നമുക്ക് നേട്ടം ആണ്...
"എനിക്ക് ജീവിതം ക്രിസ്തുവും, മരണം നേട്ടവും ആണ്..." (ഫിലി 1/21)
മരണത്തെ പോലും പൗലോസ്ശ്ലീഹ വെല്ലുവിളിക്കുന്നു...
"മരണമേ നിന്റെ വിജയം എവിടെ..?
മരണമേ, നിന്റെ ദംശനം എവിടെ...?" (1 കോറി 15/55)
നിത്യതയെ ലക്ഷ്യം വെക്കുമ്പോൾ ഈ ഭൂമിയിൽ ഉള്ളതൊക്കെ,
ക്ഷണികം ആണെന്ന് ബോധ്യം കിട്ടുന്നു...
കുറെ കൂടി നമ്മളെ സത്യസന്തർ ആകുന്നു,
പാവമാകുന്നു,
നമ്മുടെ മൂടുപടങ്ങൾ എടുത്തുകളയുന്നു...
സമ്പാദ്യം, പ്രശസ്തി, പേര്, പണം, എല്ലാം
കുഴിമാടം വരെയേ ഉള്ളു...
മനുഷ്യന് ആറടിമണ്ണിന്റെ എളിമ മതി...
നമ്മളൊന്നും ഒന്നുമല്ല, എന്നും നിസാരാർ ആണെന്ന് തിരിച്ചറിയുമ്പോൾ,
പൂർണമായും ദൈവകരങ്ങളിലേക്ക്
നമ്മളെ വിട്ടുകൊടുക്കാൻ സാദിക്കുന്നു...
ക്രിസ്തുവിനെ പോലെ...
"പിതാവേ, അങ്ങേ കരങ്ങളിൽ എൻറെ ആത്മാവിനെ ഞാൻ സമര്പ്പിക്കുന്നു..."
പക്ഷെ, ഈ മണ്ണിന്റെ പ്രെലൊഭനങ്ങളിലേക്ക്
വീണ് പോകുന്നതുകൊണ്ട്,
നമ്മുക്കിനിയും മരിക്കാൻ പേടിയാണ്...
ദൈവത്തിന്റെ ദാനമായ ഈ ജീവിതം,
അതു വിശുധിയിലും വിശ്വാസത്തിലും
കാതുസൂക്ഷിക്കത്ത്തത്കൊണ്ട്
നമ്മുക്കിനിയും മരിക്കാൻ പേടിയാണ്...
സ്വന്തം കടമകൾ മറന്നു,
ആർക്കും ഒരുപകാരവും ചെയാതെ
സ്വന്തം സുഖത്തിനുവേണ്ടി മാത്രം ജീവിച്ചത് കൊണ്ട്
നമ്മുക്കിനിയും മരിക്കാൻ പേടിയാണ്...
ദൈവത്തിന്റെ ദാനമായ ഈ ജീവിതം,
ആർക്കും ഒരുപകാരവും ചെയാതെ,
ഒന്നും പൂർത്തിയാക്കാതെ,
ഒന്നും രേഖപ്പെടുത്താതെ കടന്നുപോയാൽ,
കഷ്ടം അല്ലെ...???
ഈ ഭൂമിയിൽ നിന്നും,
അതിന്റെ വെയിലും, തണലും, മഴയും, മഞ്ഞും, ഒക്കെ
സ്വീകരിച്ചു, ഒന്നും മടക്കികൊടുക്കാതെ
കടന്നുപോകുന്നവൻ കള്ളനാണ്...
അതുകൊണ്ട്, മരണം വരെ നമുക്ക് വിശ്വസ്തർ ആയിരിക്കാം...
"മരണം വരെ വിസ്വസ്തനയിരിക്കുക,
ജീവന്റെ കിരീടം നിനക്ക് ഞാൻ നല്കും" (വെളി 2/10)
ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ.
അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന വിശുദ്ധദിനം...
ഇന്ന്,
നമ്മുടെ ജീവിതത്തെകുറിച്ച്, മരണത്തെകുറിച്ച്,
നിത്യതയെകുറിച്ച്, ധ്യാനിക്കാം...
നാം എവിടെനിന്നുവരുന്നു, എങ്ങോട്ടുപോകുന്നു,
എന്തിനിവിടെ ജീവിക്കുന്നു എന്നൊക്കെ
വ്യെക്തമായ ധാരണ ഉണ്ടാവണം....
മരണത്തെകുറിച്ചുള്ള ആദ്യനിരീക്ഷണം,
ഈ ഭൂമിയിൽ ജീവിക്കുന്ന അധികം ആരും മരിക്കാൻ
ഇഷ്ടപെടുന്നില്ല എന്നാണ്...
മരണത്തെ കുറിച്ച് ഓർക്കാൻ,
ധ്യാനിക്കാൻ, നമുക്ക് താല്പര്യം ഇല്ല...
പക്ഷെ, നിഷേദിക്കാൻ പറ്റാത്ത സത്യം ആണ്,
ഓരോദിവസവും നമ്മൾ മരിച്ചുകൊണ്ടിരിക്കുന്നു...
ഓരോ ജന്മദിനവും ഓരോ മരണദിനം ആണ്..
ഇലകൾ ഓരോന്നായി കൊഴിഞ്ഞു മരം നഗ്നമാവുന്നപോലെ,
മരണം നമ്മളെ നഗ്നരക്കുന്നു...
"മരണത്തിന്റെ നിഴൽ വീണ താഴ്വര" എന്നാണ് ഈ ഭൂമിക്കു
സങ്കീർത്തകന്റെ വിശേഷണം.......
നൂറുശതമാനം ശരിയാണെന്ന് തോന്നുന്നു....
കാരണം, ഭൂമിയിൽ ജീവിക്കുന്ന എല്ലാവരും
മരണം എന്ന ഒരു ഭീതി നെഞ്ചിൽ കൊണ്ടുനടക്കുന്നുണ്ട്..
മരണചിന്തകൾ എല്ലാരേയും വേട്ടയാടുന്നുണ്ട്...
കണക്കുകൾ പറയുന്നത്,
ഓരോനിമിഷവും ശരാശരി മൂന്നിലധികംപേർ
ഭൂമിയിൽ മരിച്ചുവീഴുന്നു...
അപകടത്തിൽ പെടുന്നവർ, അക്രമത്തിനു ഇരയവുന്നവർ,
ആത്മഹത്യാ ചെയുന്നവർ, പ്രായവും രോഗവും മൂലം മരിക്കുന്നവർ..
അങ്ങനെ നീളുന്ന വലിയൊരു നിര....
No comments:
Post a Comment