Sunday, October 12, 2014

വിശുദ്ധന്‍ - യോര്‍ക്കിലെ വി. വില്‍ഫ്രഡ് (634-709)





ഒരു തരത്തിലും ആഹ്ലാദകരമായിരുന്നില്ല വില്‍ഫ്രഡിന്റെ ബാല്യകാലം. വില്‍ഫ്രഡ് ജനിച്ച് അധികം നാളുകള്‍ കഴിയുന്നതിനു മുന്‍പ് അമ്മ മരിച്ചു. അച്ഛന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. രണ്ടാനമ്മയുടെ പീഡനങ്ങള്‍ ആ കുഞ്ഞുമനസിനെ വേദനിപ്പിച്ചു. സന്തോഷം എന്തെന്ന് അറിയാതെ വളര്‍ന്ന വില്‍ഫ്രഡ് എങ്ങനെ യെങ്കിലും ആ കാരാഗൃഹത്തില്‍ നിന്നു രക്ഷപ്പെടണമെന്ന് അതി യായി ആഗ്രഹിച്ചിരുന്നു. പതിനാലു വയസുള്ളപ്പോള്‍ ലിന്റിസ്ഫാണിലുള്ള ആശ്രമത്തിലേക്ക് അദ്ദേഹം വിദ്യാഭ്യാസത്തിനായി പോയി. മൂന്നു വര്‍ഷം അവിടെ താമസിച്ച് ദൈവശാസ്ത്രം പഠിച്ച ശേഷം വില്‍ഫ്രഡ് വിശുദ്ധനായ ബിഷപ്പ് ബെനഡിക്ടിനൊപ്പം റോമിലേക്ക് പോയി. അവിടെ ആര്‍ച്ച്ഡീക്കന്‍ ബോണിഫസിന്റെ കീഴില്‍ കൂടുതല്‍ മതപഠനം നടത്തി.
ലയോണ്‍സിലേക്ക് മടങ്ങി അവിടെവച്ച് ആശ്രമം ജീവിതം പഠിച്ച് സന്യാസജീവിതം സ്വീകരിച്ചു. മൂന്നു വര്‍ഷം അവിടെ ജീവിച്ചു. ക്രിസ്തുമതവിരോധികള്‍ പീഡനങ്ങള്‍ അഴിച്ചു വിട്ടിരുന്ന കാല മായിരുന്നു അത്. പീഡനങ്ങള്‍ ശക്തമായപ്പോള്‍ വില്‍ഫ്രഡ് ആ നാട് ഉപേക്ഷിച്ചു. റിപ്പോണില്‍ ഒരു സന്യാസമഠത്തിന്റെ ചുമതലക്കാരനായി പിന്നീടുള്ള അഞ്ചു വര്‍ഷം അദ്ദേഹം സേവനം ചെയ്തു. റോമന്‍ ലിറ്റര്‍ജി അനുസരിച്ചുള്ള പ്രാര്‍ഥനകളും കുര്‍ബാനക്രമവും ഇംഗ്ലണ്ടിലേക്ക് കൊണ്ടുവരുന്നതില്‍ പ്രധാനപങ്കു വഹിച്ചത് വില്‍ഫ്രഡായിരുന്നു. കോള്‍മാന്‍ എന്നു പേരായ ഒരു ബിഷപ്പും അദ്ദേഹത്തിന്റെ കീഴില്‍ ഒരു വിഭാഗവും റോമന്‍ നിയമങ്ങള്‍ കൊണ്ടു വരുന്നതിനെ എതിര്‍ത്തു. അവര്‍ മറ്റൊരു വിഭാഗമായി പിരിഞ്ഞു പോയതോടെ വില്‍ഫ്രഡിനെ പുതിയ ബിഷ പ്പായി പ്രഖ്യാപിച്ചു. ബിഷപ്പ് പദവി ഒൌദ്യോഗികമായി ഏറ്റെടുക്കുന്നതിനായി അദ്ദേഹം ഫ്രാന്‍സി ലേക്ക് പോയി. എന്നാല്‍ മടങ്ങിവരുന്ന വഴിക്ക് വില്‍ഫ്രഡ് സഞ്ചരിച്ചിരുന്ന കപ്പല്‍ തകരുകയും ഒരു പറ്റം ക്രൈസ്തവ വിരോധികള്‍ അദ്ദേഹത്തെ തടവിലാക്കുകയും ചെയ്തു. കാരാഗൃഹത്തില്‍ നിന്നു മോചനം നേടി തിരികെയെത്താന്‍ നാളുകള്‍ ഏറെയെടുത്തു.
ജയില്‍മോചനം സാധ്യമായത് വില്‍ഫ്രഡിന്റെ വിശുദ്ധിയുടെ തെളിവുകൂടിയായിരുന്നു. ദൈവ ത്തിന്റെ പ്രത്യേക അനുഗ്രഹം കൊണ്ടു മാത്രമാണ് അദ്ദേഹത്തിനു രക്ഷപ്പെടാനായത്. വില്‍ഫ്രഡ് തിരികെ വന്നപ്പോഴേയ്ക്കും മറ്റൊരാളെ ബിഷപ്പാക്കി നിയമിച്ചിരുന്നു. വില്‍ഫ്രഡ് തിരികെ വന്ന തോടെ അദ്ദേഹം സ്ഥാനം ഒഴിഞ്ഞു, വില്‍ഫ്രഡ് ബിഷപ്പായി. പിന്നീട് മരണം വരെയും ഇംഗ ണ്ടിലെ കത്തോലിക്ക സഭയെ വളര്‍ത്തുന്നതിലും ആചാരക്രമങ്ങള്‍ ശരിയായ രൂപത്തിലാക്കിയെ ടുക്കുന്നതിനും അദ്ദേഹം ഏറെ പണിപ്പെട്ടു. എ.ഡി. 709 ല്‍ നോര്‍ത്താംപ്ടണ്‍ഷെയറില്‍ വച്ച് വില്‍ഫ്രഡ് മരിച്ചു.
പ്രാര്‍ഥന:
 എന്റെ ഇൌശോയെ, എന്റെ വികാരങ്ങളെ നിയന്ത്രിക്കുവാന്‍ എന്നെ പഠിപ്പിക്കേണമേ...പലപ്പോഴും എന്റെ ആഗ്രഹത്തിനു വിരുദ്ധമായാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ജീവിതസാഹചര്യങ്ങള്‍ എന്നിലെ മറ്റൊരു മനുഷ്യനെ പുറത്തെടുക്കുന്നു. ഞാന്‍ അറിയാതെ മറ്റുള്ളവരോട് ക്ഷുഭിതനാ കുന്നു. മറ്റുള്ളവരെ വേദനിപ്പിക്കുന്നു. എന്നെത്തന്നെ നിയന്ത്രിക്കുവാന്‍ എനിക്കു സാധിക്കട്ടെ. അങ്ങയുടെ അനുഗ്രഹവും കൃപയും എന്നും ഞങ്ങളോടു കൂടെ ഉണ്ടാവണമേ..
ആമേന്‍

No comments:

Post a Comment