Saturday, October 11, 2014

vallarpadathamma prayer

  • കാരുണ്യവതിയും , വിനയത്തിന്‍റെയും , വിശുദ്ധിയുടെയും നിറകുടവുമായ ഞങ്ങളുടെ വല്ലാര്‍പാടത്തമ്മേ ....പരിശുദ്ധ ദൈവമാതാവേ ....അപകടസന്ധിയില്‍ ആയിരിക്കുന്നവര്‍ക്ക് അഭയമാകേണമേ....അങ്ങേ സഹായം യാചിക്കുന്ന സകലരെയും അങ്ങ് കനിവോടെ കടാക്ഷിക്കേണമേ .....ഞങ്ങളുടെയും ഞങ്ങളുടെ സഹോദരരുടെയും ശാരീരികവും മാനസികവുമായ സര്‍വവിധരോഗങ്ങളും ,കുറവുകളും അവ മൂലമുണ്ടാകുന്ന വേദനകളും , അങ്ങേക്ക് ഞങ്ങള്‍ സമര്‍പ്പിക്കുന്നു ..ഏറ്റവും കരുണയുള്ള പരിശുദ്ധ അമ്മേ ...മക്കളായ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ സ്വീകരിച്ചു അങ്ങേ ദിവ്യസുതനില്‍നിന്നും എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് പ്രദാനം ചെയ്യേണമേ ......ആമേന്‍ 

No comments:

Post a Comment