Friday, October 3, 2014

ജപമാല

        

ആൽബിജൻസിയൻ പാഷണ്ഡതയ്ക്കെതിരെ പോരാടി തളർന്ന വി. ഡൊമിനിക്, അവരുടെ മാനസാന്തരത്തിനായി ഒരു വനത്തിൽ പോയി ദിസങ്ങളോളം പ്രാർത്ഥിക്കുകയും പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു. തദവസരത്തിൽ പരി. കന്യകാമറിയം അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ട് ഉപദേശിച്ചതാണ് ജപമാല പ്രാർത്ഥന. പിന്നീടുളള നൂറ്റാണ്ടുകളിൽ അനേകം വിശുദ്ധരുടെ പ്രവർത്തനങ്ങളിലൂടെയും മാതാവിൻറെ നേരിട്ടുള്ള ദർശനങ്ങളിലൂടെയും ഈ ഭക്തി യൂറോപ്പിൽ വലിയൊരു ആത്മീയ മുന്നേറ്റമായി മാറി. പാപികളുടെ മാനസാന്തരങ്ങൾ മുതൽ യുദ്ധങ്ങളുടെ വിജയങ്ങൾ വരെ ജപമാലയുടെ ശക്തിയാൽ യൂറോപ്പ് നേടിയെടുത്തു. (സോഫിയ ബുക്സിൻറെ ദിവ്യരഹസ്യങ്ങളുടെ പുഷ്പകിരീടം എന്ന പുസ്തകത്തിൽ നിന്ന്) നമുക്കും ജപമാല പ്രാർത്ഥന വലിയ വിശ്വാസത്തോടും ഭക്തിയോടും കൂടെ ചൊല്ലി ലോകസുവിശേഷ വർക്കരണം പൂർത്തിയാകുന്നത്, പാപികളുടെ മാനസാന്തരം, ലോകസമാധാനം, യുദ്ധങ്ങളും പീഠനങ്ങളും അവസാനിക്കുന്നത്, പീഠനങ്ങൾക്കിരയികുന്ന മുഴുവൻ ക്രിസ്തീയ സമൂഹങ്ങൾക്ക്, യുവതീയുവിക്കൾ ക്രിസ്തുവിൽ ജീവിതം ക്രമപ്പെടുത്തുന്നതിന്, കുടുംബങ്ങൾ ക്രിസ്തുവിൻറെ സ്നേഹത്തിൽ നിലനിൽക്കുന്നതിന്. തുടങ്ങിയ നിയോഗങ്ങൾക്കായി സമർപ്പിക്കാം.

No comments:

Post a Comment